വാ​ഹ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Sunday, May 29, 2022 1:57 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി കു​റ്റി​ച്ചി​റ കൊ​ശാ​നി വീ​ട്ടി​ൽ ഹം​ദാ​ൻ അ​ലി എ​ന്ന റെ​ജു ഭാ​യ് (42) ആ​ണ് വെ​ള്ള​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ വെ​ള്ള​യി​ൽ, മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ചേ​വാ​യൂ​ർ, ചെ​മ്മ​ങ്ങാ​ട്, ക​സ​ബ, ന​ഗ​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ളാ​ണ് ഇ​തോ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.