വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച സം​ഘം പോ​ലീ​സ് പി​ടി‌​യി​ൽ
Sunday, May 29, 2022 1:57 AM IST
പ​ന്തീ​രാ​ങ്കാ​വ്: കു​റ്റി​ക്കാ​ട്ടൂ​ർ മു​തു​വ​ന​ത്താ​ഴം റോ​ഡി​ൽ ശി​വ​സേ​ന ഓ​ഫീ​സി​നു സ​മീ​പ​ത്തു​വ​ച്ച് കൂ​ട്ടു​കാ​രി​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച സം​ഘ​ത്തെ ടൗ​ൺ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും പ​ന്തീ​രാ​ങ്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
ബേ​പ്പൂ​ർ ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​യ സ​ൽ​മാ​ൻ ഫാ​രി​സ്, വ​ട്ട​ക്കി​ണ​ർ സ്വ​ദേ​ശി​യാ​യ മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഹ​ന്ന മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നാ​ൽ​പ​തി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി ക്രൈം ​സ്ക്വാ​ഡ് പ​രി​ശോ​ധി​ച്ച​ത്. പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ പി​ടി​ച്ചു​പ​റി​ക്കാ​ർ പ​ര​സ്പ​രം വ​സ്ത്രം മാ​റി​യാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ചും സൈ​ഡ് വ്യൂ ​മി​റ​ർ അ​ഴി​ച്ചു മാ​റ്റി​യും അ​ന്വേ​ഷ​ണ സം​ഘ​ത്തെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ന​ട​ക്കാ​വ് എ​ര​ഞ്ഞി​പ്പാ​ല​ത്ത് സ​രോ​വ​ര​ത്ത് വീ​ടി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ നാ​ല​ര പ​വ​ൻ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച​തും ഇ​തേ സം​ഘം ത​ന്നെ​യാ​യി​രു​ന്നു. മാ​റാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സു​ക​ളി​ലും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നും സ​ൽ​മാ​ൻ ഫാ​രി​സി​നെ​തി​രേ കേ​സ് നി​ല​വി​ലു​ണ്ട്. മാ​റാ​ട് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് ന​ല്ല​ന​ട​പ്പ് ജാ​മ്യ​ത്തി​ലാ​ണ്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് മെ​ഹ​ന്ന മു​ഹ​മ്മ​ദി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, എ. ​പ്ര​ശാ​ന്ത്കു​മാ​ർ, സി.​കെ. സു​ജി​ത്, ഷാ​ഫി പ​റ​മ്പ​ത്ത്, പ​ന്തീ​രാ​ങ്കാ​വ് സി​പി​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.