ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ബി​ജെ​പി​യു​ടെ പേ​രാ​ട്ടം കേ​ര​ളം താ​ലി​ബാ​നാ​കാ​തി​രി​ക്കാ​ൻ: സ​ന്ദീ​പ് വാ​ച​സ്പ​തി
Sunday, May 29, 2022 1:57 AM IST
പേ​രാ​മ്പ്ര: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ബി​ജെ​പി ന​ട​ത്തു​ന്ന പോ​രാ​ട്ടം കേ​ര​ളം താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ലാ​വാ​തി​രി​ക്കാ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ച​സ്പ​തി. കേ​ര​ള​ത്തി​ലെ ര​ണ്ടു മു​ന്ന​ണി​ക​ളും ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ത​ണ​ലേ​കി​യ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സാ​മു​ദാ​യി​ക നി​ല ത​ക​ർ​ക്കാ​ൻ പാ​ക​ത്തി​ൽ ഭീ​ക​ര​വാ​ദി​ക​ൾ വ​ള​ർ​ന്നി​രി​ക്കു​ന്നു. പോ​പ്പു​ല​ർ ഫ്ര​ണ്ട് , എ​സ്ഡി​പി​ഐ ശ​ക്തി​ക​ളു​ടെ ത​ട​വ​റ​യി​ലാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ. അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പി.​സി. ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത് പീ​ഢി​പ്പി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണ​ക്കി​റ്റി​ലും വ​സ്ത്ര​ത്തി​ലും മ​ത​വ​ത്ക​ര​ണം ന​ട​ക്കു​ക​യാ​ണ്. തീ​വ്ര​വാ​ദ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ടെ പ​ടം വ​ച്ച് വോ​ട്ടു പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം മ​ല​യാ​ളി​ക​ളോ​ട് മാ​പ്പു​പ​റ​യ​ണം. മ​ത ഭീ​ക​ര​ത​യ്ക്കെ​തി​രേ ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി പേ​രാ​മ്പ്ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​താ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജി​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ, രാ​മ​ദാ​സ് മ​ണ​ലേ​രി, രാ​ഗേ​ഷ് ത​റ​മ​ൽ, കെ. ​രാ​ഘ​വ​ൻ, എം. ​പ്ര​കാ​ശ​ൻ, കെ.​എം. സു​ധാ​ക​ര​ൻ, മ​ധു പു​ഴ​യ​രി​ക​ത്, സു​രേ​ഷ് ക​ണ്ടോ​ത്ത്, ബാ​ബു പു​തു​പ​റ​മ്പി​ൽ, ഇ.​സി. അ​ഭി​ലാ​ഷ്, വി. ​സ്മി​ത ല​ക്ഷ്മി, കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ, ജൂ​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സൂ​ൺ ക​ല്ലോ​ട്, സി.​കെ. ലീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.