മ​ഴ: തീ​ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നം
Saturday, May 28, 2022 1:00 AM IST
കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മ​ഴ​ക്കാ​ല​മു​ന്നൊ​രു​ക്കം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് സ​ബ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഐ​ആ​ര്‍​എ​സ് (ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് സി​സ്റ്റം) ടീ​മി​ന്‍റെ യോ​ഗം ചേ​ര്‍​ന്നു. മ​ഴ​ക്കാ​ല ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള വ​കു​പ്പു​ക​ളു​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ കോ​ണ്‍​ടാ​ക്ട് ന​മ്പ​ര്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ത​യ്യാ​റാ​ക്കി അ​വ ഉ​റ​പ്പു​വ​രു​ത്താ​നും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഫ്‌​ല​ഡ് കി​റ്റ് ഒ​രു​ക്കാ​നും സ​ബ് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പാ​ലി​ക്കാ​നും ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
സേ​വ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ര്‍​ത്തി​ണ​ക്കി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും സ​ബ് ക​ള​ക്ട​ര്‍ ടീ​മി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. മ​ഴ​യെ തു​ട​ര്‍​ന്ന് പെ​ട്ടെ​ന്ന് വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ഗോ​തീ​ശ്വ​രം (ബേ​പ്പൂ​ര്‍), ചൊ​ട്ടു​വ​യ​ല്‍ (ക​ച്ചേ​രി), ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി (പു​തി​യ​ങ്ങാ​ടി), ആ​വി​യി​ല്‍ തോ​ട് (കാ​ബ) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കു​മെ​ന്നും മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം സ​ന്ദ​ര്‍​ശി​ച്ച​താ​യും ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വി​വ​രം സ​മ​ര്‍​പ്പി​ച്ച​താ​യും ത​ഹ​സി​ല്‍​ദാ​ര്‍ പ്രേം​ലാ​ല്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ജെ.​സി.​ബി, ക്രെ​യി​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ റേ​റ്റ് കോ​ണ്‍​ട്രാ​ക്ട് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ 30 പേ​ര​ട​ങ്ങു​ന്ന സം​ഘം രൂ​പീ​ക​രി​ച്ച​താ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. മ​രു​ന്നു​ക​ള്‍, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ടീം ​എ​ന്നി​വ സ​ജ്ജ​മാ​ണ്. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, മ​റ്റു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.