സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​ മ​ത്സ​രയോട്ടം; യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, May 28, 2022 12:59 AM IST
നാ​ദാ​പു​രം : സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി സ്വ​കാ​ര്യ ബ​സു​ക​ൾ മ​ൽ​സ​ര ഓ​ട്ട​ത്തെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. കു​റ്റ്യാ​ടി - നാ​ദാ​പു​രം റൂ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ മ​ൽ​സ​ര ഓ​ട്ട​വും അ​ടി പി​ടി​യും ഉ​ണ്ടാ​യ​ത്.
ക​ല്ലാ​ച്ചി സ്റ്റോ​പ്പി​ൽ​നി​ർ​ത്തി ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ൽ വ​ന്ന ത​ല​ശേ​രി ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്ത് ഓ​ടെ ഓ​ടി​ച്ച് ക​യ​റ്റു​ക​യും, ഇ​തി​നി​ടെ​നി​ർ​ത്തി​യി​ട്ട ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രി ​അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
വ​ട​ക​ര - കു​റ്റ്യാ​ടി റൂ​ട്ടി​ലോ​ടു​ന്ന കെ ​എ​ൽ 18 വൈ 3122 ​ന​മ്പ​ർ കി​ഴ​ക്ക​യി​ൽ ബ​സും , ത​ല​ശേ​രി - തൊ​ട്ടി​ൽ പാ​ലം റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ ​എ​ൽ 58 ഇ 9011 ​ന​മ്പ​ർ ദേ​വി​ക​ബ​സു​ക​ൾ ത​മ്മി​ലാ​ണ് മ​ത്സ​ര​ഓ​ട്ട​വും ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ബ​സ് സ്റ്റാ​ന്‍​ഡി ല്‍​കൈ​യ്യാ​ങ്ക​ളി​യും ന​ട​ന്ന​ത്. മ​ത്സ​ര ഓ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​രു​ബ​സു​ക​ളും ഇ​തി​ന് പി​ന്നാ​ലെ ഇ​രു ബ​സു​ക​ളും​ബ​സ് സ്റ്റാ​ഡി​ലെ​ത്തി​യ ഉ​ട​ന്‍ ത​ല​ശേ​രി ബ​സി​ലെ ഡ്രൈ​വ​ർ ബ​സി​ൽ നി​ന്നി​റ​ങ്ങി വ​ട​ക​ര - കു​റ്റ്യാ​ടി റൂ​ട്ടി​ലോ​ടു​ന്ന ഡ്രൈ​വ​റെ യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ത​ർ​ക്ക ത്തെ ​തു​ട​ർ​ന്ന് ഇ​രു ബ​സു​ക​ളി​ലെ​യും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. വ​ട​ക​ര​തൊ​ട്ടി​ൽ പാ​ലം - ത​ല​ശ്ശേ​രി തൊ​ട്ടി​ൽ പാ​ലം റൂ​ട്ടു​ക​ളി​ൽ​സ​മ​യ ക്ര​മ​ത്ത​ചൊ​ല്ലി സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​മ​ൽ​സ​ര ഓ​ട്ടം പ​തി​വാ​ണെ​ന്ന് സ്ഥി​രം യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.