കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, May 28, 2022 12:59 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് ആ​ലം​പാ​റ ട്രൈ​ബ​ൽ കോ​ള​നി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി കാ​ട്ടാ​ന വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു.
കോ​ഴി​ക്കോ​ട്‌ മ​ലാ​പ​റ​മ്പ് സൂ​ര്യ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ സ​ജീ​ർ​ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​മാ​ണി​ത്.
കാ​യ് ഫ​ല​മു​ള്ള നി​ര​വ​ധി തെ​ങ്ങു​ക​ൾ അ​ട​ക്കം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ പെ​ട്ട ഇ​വി​ടെ സോ​ളാ​ർ വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. തെ​രു​വു വി​ള​ക്കു​ക​ളു​മി​ല്ല.
നാ​ദാ​പു​രം :വി​ല​ങ്ങാ​ട് വാ​യാ​ട് വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം.
ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കെ വാ​യാ​ടാ​ണ് കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്. ബേ​ബി പ്ലാ​ത്തി​ച്ചി​റ, വാ​ണി​മേ​ൽ സ്വ​ദേ​ശി മൊ​യ്തു, തൂ​ണേ​രി സ്വ​ദേ​ശി കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പു​ക​ളി​ലാ​ണ് ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്.
പ​ത്തി​ലേ​റെ തെ​ങ്ങി​ൻ തൈ​ക​ളും, 100 ഓ​ളം വാ​ഴ​ക​ളും, ക​മുകു​ക​ളും ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ആ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ അ​ല​ർ​ച്ച കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.