അ​ക്ര​മ​ത്തി​നെ​തി​രേ പേ​രാ​മ്പ്ര​യി​ല്‍ ഓ​ട്ടോ പ​ണി​മു​ട​ക്ക്
Saturday, May 28, 2022 12:59 AM IST
പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര​യി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ച​തി​നെ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​മ്പ്ര​യി​ല്‍ ഇ​ന്ന​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി.
ചേ​നോ​ളി റോ​ഡി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ ചേ​നോ​ളി കോ​റോ​ത്ത് അ​ന്‍​വ​ര്‍ (42) നെ ​മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണു മ​ര്‍​ദ്ദി​ച്ച​ത്. ര​ണ്ട് കാ​റു​ക​ള്‍ റോ​ഡി​ല്‍ ബ്ലോ​ക്കാ​യ​പ്പോ​ള്‍ സൈ​ഡ് പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​യി​രു​ന്ന അ​ന്‍​വ​റി​നെ ഒ​രു കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ടി​ച്ച് മാ​റ്റാ​ന്‍ ചെ​ന്ന​വ​രെ​യും ഇ​വ​ര്‍ മ​ര്‍​ദ്ദി​ച്ച​താ​യും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​ഞ്ഞു.
മ​ര്‍​ദ്ദ​ന​ത്തി​ല്‍ ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രു​ക്കേ​റ്റ അ​ന്‍​വ​റി​നെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചേ​നോ​ളി റോ​ഡ് സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി ഓ​ട്ടം നി​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും പ​ട്ട​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തു​ക​യും ചെ​യ്തു.​
പ്ര​തി​ഷേ​ധ യോ​ഗം സി​ഐ​ടി​യു ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. ബാ​ബു, ഒ.​ജി. ഗ​ലേ​ഷ്, ഇ​ബ്രാ​യി ക​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.