കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന്
Saturday, May 28, 2022 12:59 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ർ​ഹ​ത​പ്പെ​ട്ട ബി​പി​എ​ൽ, എ​എ​വൈ​കാ​ർ​ഡു​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ. കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി യോ​ഗം കൊ​യി​ലാ​ണ്ടി സി​വി​ൽ സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​ർ​ഹ​ത​പ്പെ​ട്ട നി​ര​വ​ധി കാ​ർ​ഡു​ട​മ​ക​ൾ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ബി.​പി.​എ​ൽ.​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ പു​റ​ത്താ​ണു​ള്ള​ത്. എ​എ​വൈ.​കാ​ർ​ഡി​ന് അ​ർ​ഹ​ത​പ്പെ​ട്ട അ​ഗ​തി​ക​ളും വി​ധ​വ​ക​ളും ഉ​ൾ​പ്പെ​ട്ട​വ​രും ഇ​തി​ന് പു​റ​ത്താ​ണെ​ന്നും ആ​യ​തി​നാ​ൽ​ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്നും, കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റും കൃ​ത്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.