ഓം​ബു​ഡ്സ്മാ​ൻ വി​ധി ന​ട​പ്പാ​ക്കി​യി​ല്ല; ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലേ​ക്ക് യുഡിഎ​ഫ് മാ​ർ​ച്ച്
Saturday, May 28, 2022 12:59 AM IST
നാ​ദാ​പു​രം : വാ​ർ​ഡ് അം​ഗം അ​റി​യാ​തെ ഗ്രാ​മ സ​ഭ വി​ളി​ച്ച് ചേ​ർ​ത്ത സം​ഭ​വ​ത്തി​ൽ ഓം​ബു​ഡ്സ് മാ​ൻ വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.

പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​മ​റി​യാ​തെ ന​ട​ത്തി​യ ഗ്രാ​മ സ​ഭ റ​ദ്ദ് ചെ​യ്യാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് അം​ഗം പി. ​ശ്രീ​ല​ത ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ജ​സ്റ്റി​സ് പി. ​എ​സ് ഗോ​പി​നാ​ഥ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​താ​യും ഓം​ബു​ഡ്സ്മാ​ൻ നി​രീ​ക്ഷി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജ്യോ​തി ല​ക്ഷ്മി,പ​ഞ്ചാ​യ​ത്ത്സെ​ക്ര​ട്ട​റി,ഗ്രാ​മ​സ​ഭ​യു​ടെ ചു​മ​ത​ല​യു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക്ല​ർ​ക്ക് എ​ന്നി​വ​ർ​ക്ക് ര​ണ്ടാ​ഴ്ച കി​ല​യി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നു​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ​രി​ശീ​ല​നം ന​ൽ​കി​യ വി​വ​രം പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ഓം​ബു​ഡ്സ്മാ​നെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

2021 ഡി​സം​ബ​ർ 28 ന് ​ഗ്രാ​മ സ​ഭ ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​തി​ൽ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് ശ്രീ​ല​ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.
​എ​ന്നാ​ൽ പ​രാ​തി പ​രി​ഗ​ണി​ക്കാ​തെ ഇ​തേ വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടും തൊ​ട്ട​ടു​ത്ത വാ​ർ​ഡ് മെ​മ്പ​റും വാ​ർ​ഡി​നു പു​റ​ത്തു​ള്ള​വ​രും ചേ​ർ​ന്ന് യോ​ഗം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി .

യോ​ഗ​ത്തി​ൽ ഒ​രാ​ൾ ത​ന്നെ ഒ​ന്നി​ല​ധി​കം ഒ​പ്പി​ട്ട​തും ഓം​ബു​ഡ്സ്മാ​ൻക​ണ്ടെ​ത്തി​യി​രു​ന്നു.​യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​ദാ​പു​രം ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ത​ട​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് മു​ൻ ജി​ല്ല ട്ര​ഷ​റ​ർ ടി.​ടി.​ഇ​സ്മ​യി​ൽ​മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്തു.