കൊ​യി​ലാ​ണ്ടി​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് രണ്ടു യുവാക്കൾ മ​രി​ച്ചു
Friday, May 27, 2022 10:31 PM IST
കൊ​​​യി​​​ലാ​​​ണ്ടി: ദേ​​​ശീ​​​യ പാ​​​ത​​​യി​​​ൽ ലോ​​​റി​​​യും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ച​​​ക്ക​​​ര​​​ക്ക​​​ല്ല് ത​​​ല​​​മു​​​ണ്ട വ​​​ലി​​​യ​​​വ​​​ള​​​പ്പി​​​ൽ രാ​​​ജ​​​ന്‍റെ മ​​​ക​​​ൻ നി​​​ജീ​​​ഷ് (36), ച​​​ക്ക​​​ര​​​ക്ക​​​ല്ല് യെ​​​ച്ചു​​​ർ ഹൗ​​​സി​​​ൽ ശ​​​ശി​​​യു​​​ടെ മ​​​ക​​​ൻ ശ​​​ര​​​ത്ത് (32) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ച​​​ക്ക​​​ര​​​ക്ക​​​ല്ല് നൈ​​​വി​​​ക​​​യി​​​ൽ രാ​​​ഘ​​​വ​​​ന്‍റെ മ​​​ക​​​ൻ സ​​​ജി​​​ത്ത് (34), ലോ​​​റി ഡ്രൈ​​​വ​​​ർ മ​​​ല​​​പ്പു​​​റം ത​​​ട​​​വ​​​ണ്ണ​​​പ്പാ​​​റ ത​​​റ​​​ക്ക​​​ണ്ട​​​ത്തി​​​ൽ സാ​​​ദി​​​ഖ് (52) എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​റി​​​ൽ മൂ​​​ന്നു പേ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ കൊ​​​യി​​​ലാ​​​ണ്ടി പൊ​​​യി​​​ൽ​​​ക്കാ​​​വി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു ക​​​ല്ല് ക​​​യ​​​റ്റി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ലോ​​​റി​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റു​​​മാ​​​ണു കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ലോ​​​റി മ​​​റി​​​ഞ്ഞു. കൊ​​​യി​​​ലാ​​​ണ്ടി​​​യി ഫ​​​യ​​​ർ​​​ഫോ​​​ഴ്സും നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ചേ​​​ർ​​​ന്നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ത്തു.