സാ​ന്‍​ഡ് ബാ​ങ്ക്‌​സി​ലെ പ​തി​വ് "സ​ന്ദ​ര്‍​ശ​ക​രായി‍ ' ഇ​ഴ​ജ​ന്തു​ക്ക​ള്‍
Friday, May 27, 2022 12:45 AM IST
വ​ട​ക​ര: ടൂ​റി​സ്റ്റു​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ സാ​ന്‍​ഡ് ബാ​ങ്ക്‌​സി​ല്‍ പാ​മ്പു​ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം സ​ഞ്ചാ​രി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പോ​ലെ ഇ​ഴ​ജ​ന്തു​ക്ക​ളും ഇ​വി​ടെ പ​തി​വ് സ​ന്ദ​ര്‍​ശ​ക​രാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സാ​ന്‍​ഡ് ബാ​ങ്ക്‌​സി​ലെ ക​വാ​ട​ത്തി​ല്‍ നി​ന്ന് ഒ​ന്ന​ര മീ​റ്റ​ര്‍ വ​ലു​പ്പ​മു​ള്ള പാ​മ്പി​നെ പി​ടി​ച്ച് വ​ന്യ​ജീ​വി വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും ഒ​രു പാ​മ്പി​നെ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രു​മ്പാ​മ്പി​നു പു​റ​മെ ഉ​ടു​മ്പ്, കാ​ട്ടു​പൂ​ച്ച, മു​ള്ള​ന്‍ പ​ന്നി തു​ട​ങ്ങി​യ ജീ​വി​ക​ളും ഇ​വി​ടെ ക​ണ്ട് വ​രു​ന്നു​ണ്ട്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച് കൈ​മാ​റ​ലാ​ണ് പ​തി​വ്.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട പാ​മ്പി​നെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം വ​കു​പ്പി​നു കൈ​മാ​റി. മ​ല​മ്പാ​മ്പ്, അ​ണ​ലി, പെ​രു​മ്പാ​മ്പ്, മ​ണ്ട​ലി തു​ട​ങ്ങി​യ ഇ​നം വി​ഷ​പാ​മ്പു​ക​ളെ ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി പ​തി​വാ​യി ക​ണ്ട് വ​രു​ന്ന​ത് ഭീ​തി ജ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​ടി​പി​സി അ​ധി​കൃ​ത​ര്‍ വേ​ണ്ട​ത്ര ഗൗ​ര​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്.