അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
Friday, May 27, 2022 12:42 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡ് അ​റു​പ​ത്തി​അ​ഞ്ചി​ൽ ഹോ​ളി​ക്രോ​സ് കോ​ള​ജി​ന് സ​മീ​പം "ശി​ഖ' അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

15 ല​ക്ഷം രൂ​പ ചി​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഫ​ണ്ട് മു​ഴു​വ​നും കോ​ർ​പ​റേ​ഷ​ന്‍റെ​താ​ണ്. പു​തി​യ കൗ​ൺ​സി​ല​ർ ഡോ. ​അ​ൽ​ഫോ​ൺ​സാ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. അ​ങ്ക​ണ​വാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സൈ​ഹ ഇ​യ്യ​ക്കാ​ട് റി​ബ​ൺ മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ‌​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. അ​ര​വി​ന്ദാ​ക്ഷ​ൻ, കെ. ​ഷൈ​ബു, ശ്രീ​ധ​ര​ൻ, വാ​ർ​ഡ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.