ച​ക്കി​ട്ട​പാ​റ വീ​ണ്ടും ല​ഹ​രി​യു​ടെ പി​ടി​യി​ൽ
Friday, May 27, 2022 12:42 AM IST
ച​ക്കി​ട്ട​പാ​റ: യു​വാ​ക്ക​ൾ സം​ഘ​ടി​ച്ചു ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യ​പ്പോ​ൾ ഇ​ല്ലാ​താ​യ ല​ഹ​രി മാ​ഫി​യ സം​ഘം വീ​ണ്ടും ച​ക്കി​ട്ട​പാ​റ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ഭാ​സ്ക​ര​ൻ മു​ക്ക്, ന​രി​ന​ട മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി. ച​ക്കി​ട്ട​പാ​റ ന​രി​ന​ട റോ​ഡി​ലെ വാ​യ​ന​ശാ​ല പ​രി​സ​ര​മാ​ണു ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്രം. പോ​ലീ​സ് എ​ക്സൈ​സ് നി​യ​മ​പാ​ല​ക​രു​ടെ പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നി​ല്ല. ജ​ന​കീ​യ സ​മി​തി​ക്കാ​രെ​യും നാ​ട്ടി​ൽ കാ​ണാ​നി​ല്ല.