പ്രിവന്‍റീവ് ഒാഫീസർമാർക്ക് യാ​ത്ര​യ​യ​പ്പ്
Thursday, May 26, 2022 1:06 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം സ​ർ​വീ​സി​ല്‍ നി​ന്ന് റി​ട്ട​യ​ർ ആ​വു​ന്ന പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ഗോ​വി​ന്ദ​ൻ, മു​ര​ളീ​ധ​ര​ൻ പാ​ലോ​ളി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.
ഒ​പ്പം ര​ക്ത​ദാ​നം ന​ൽ​കി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​പ്പം എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം നേ​ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ളെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ർ​സ് അ​ത്‌​ല​റ്റി​ക്ക് മീ​റ്റി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ ടി.​വി. ല​ത​എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല ജോ. ​എ​ക്സൈ​സ് ക​മ്മിഷ​ണ​ർ ജി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.​അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം .​ഷി​ബു, പ്ര​സി​ഡ​ന്‍റ് എം.​കെ. നി​ഷാ​ന്ത് , കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ കെ.​ജ​യ​പാ​ല​ൻ , അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ.​ഷ​ബീ​ർ , എം.​എ​ൽ.​ആ​ഷ് കു​മാ​ർ , ജി​ല്ലാ ട്ര​ഷ​റ​ർ എം. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.