കാ​ർ​ഷി​ക ന​ഴ്സ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, May 26, 2022 1:06 AM IST
മു​ക്കം: "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച ന​ടീ​ൽ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൃ​ഷി​ഭ​വ​ൻ പ​രി​സ​ര​ത്ത് കാ​ർ​ഷി​ക ന​ഴ്സ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മി​ക​ച്ച ഇ​നം മാ​വി​ൻ​തൈ​ക​ൾ, മ​റ്റു ഫ​ല​വൃ​ക്ഷ തൈ​ക​ൾ, അ​ല​ങ്കാ​ര ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്ന ന​ഴ്സ​റി കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന​യു​ടെ കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ ഡോ.​യു. ജ​യ്കു​മാ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മ​ജീ​ദ്, റു​ബീ​ന, പ്ര​ജി​ത പ്ര​ദീ​പ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഗ​ഫൂ​ർ കു​രു​ല്ലു​രു​ട്ടി, പി. ​ജോ​ഷി​ല, കാ​ർ​ഷി​ക ക​ർ​മ്മ സേ​ന പ്ര​സി​ഡ​ന്‍റ് എം. ​ഗോ​വി​ന്ദ​ൻ കു​ട്ടി, ഭാ​സ്ര​ൻ ക​ര​ണ​ങ്ങാ​ട്ട്, കെ. ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.