ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് അ​പൂ​ര്‍​വ നേ​ട്ട​വു​മാ​യി വ​ട​ക​ര സ​ഹ.​ആ​ശു​പ​ത്രി
Thursday, May 26, 2022 1:06 AM IST
കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് അ​പൂ​ര്‍​വ നേ​ട്ടം കൈ​വ​രി​ച്ച് വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി.
അ​റു​പ​തു വ​യ​സു​കാ​ര​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ള്ള മു​ഴ നീ​ക്കം ചെ​യ്യു​ക​യും അ​തേ​സ​മ​യം ത​ന്നെ ബ്ലോ​ക്ക് സം​ഭ​വി​ച്ച മൂ​ന്ന് ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്തു​ക​യും ചെ​യ്താ​ണ് വ​ട​ക​ര സ​ഹ.​ആ​ശു​പ​ത്രി​യ​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പാ​ല​ന്‍, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ.​ശ്യാം കെ ​അ​ശോ​ക് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഏ​താ​ണ്ട് നാ​ര​ങ്ങാ വ​ലി​പ്പ​മു​ള്ള മു​ഴ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഹൃ​ദ​യ​ത്തി​ലെ മു​ഴ​യും ബ്ലോ​ക്കു​ക​ളും നീ​ക്കി​യ​ത്.
ശ്വാ​സ​ത​ട​സം ബാ​ധി​ച്ച​തി​ന്‍റെ പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ​യ​ത്തി​ലെ മു​ഴ ക​ണ്ടെ​ത്തി​യ​തും ചി​കി​ത്സ​യ്ക്കാ​യി വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​തും. പ​തി​നാ​യി​ര​ത്തി​ല്‍ മൂ​ന്നോ നാ​ലോ പേ​ര്‍​ക്കു മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ല്‍ മു​ഴ​ക​ള്‍ ഹൃ​ദ​യ​ത്തി​ല്‍ വ​രാ​റു​ള്ളൂ. അ​തു ത​ന്നെ സ്ത്രീ​ക​ളി​ലാ​ണ് ഈ​യ​വ​സ്ഥ കൂ​ടു​ത​ലും കാ​ണാ​റു​ള്ള​ത്.
ഈ ​രോ​ഗി​യു​ടെ കാ​ര്യ​ത്തി​ല്‍ മു​ഴ​യോ​ടൊ​പ്പം ആ​ന്‍​ജി​യോ​ഗ്രാ​മി​ല്‍ ക​ണ്ടെ​ത്തി​യ മൂ​ന്ന് ത​ട​സ്സ​ങ്ങ​ള്‍ കൂ​ടി നീ​ക്കാ​നു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ശ​സ്ത്ര​ക്രി​യ സ​ങ്കീ​ര്‍​ണ്ണ​മാ​ക്കി​യ​തെ​ന്ന് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​ശ്യാം കെ ​അ​ശോ​ക് പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം നാ​ലാം ദി​വ​സം ത​ന്നെ രോ​ഗി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.