കു​റ്റ്യാ​ടി ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും
Thursday, May 26, 2022 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​റ്റ്യാ​ടി ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടി​ന്‍റെ ആ​ദ്യ​ഘ​ട്ട ന​വീ​ക​ര​ണം, ആ​ധു​നി​ക വ​ത്ക്ക​ര​ണം, ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

രാ​വി​ലെ 10.30 ന് ​ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ൽ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ.​എം. സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ക​ക്ക​യ​ത്ത് 1972-ൽ ​സ്ഥാ​പി​ത​മാ​യ കു​റ്റ്യാ​ടി ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച മെ​ഷീ​നു​ക​ൾ മാ​റ്റി​ക്കൊ​ണ്ടു​ള്ള ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ 25 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മൂ​ന്ന് മെ​ഷീ​നു​ക​ളാ​ണു​ള്ള​ത്. ന​വീ​ക​ര​ണ​ത്തോ​ടെ 7.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി അ​ധി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​തോ​ടെ ക​ക്ക​യ​ത്തെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം 239.25 മെ​ഗാ​വാ​ട്ടാ​യി വ​ർ​ധി​ക്കു​ക​യും വാ​ർ​ഷി​ക വൈ​ദ്യു​തി ഉ​ത്പാ​ദ​നം 26 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി ഉ​യ​രു​ക​യും ചെ​യ്യും.

ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ ജോ​ലി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ ലി​മി​റ്റ​ഡ് ആ​ണ്. ജ​ന​റേ​റ്റ​ർ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി, ക​ൺ​ട്രോ​ൾ റൂം ​മാ​റ്റി സ്ഥാ​പി​ച്ച് അ​ധു​നി​ക​വ​ത്ക്ക​രി​ക്ക​ൽ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ 89.82 കോ​ടി രൂ​പ​യാ​ണ് ക​രാ​റാ​യ​ത്.