വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, May 25, 2022 10:22 PM IST
പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​ർ ചാ​നി​യം​ക​ട​വ് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ പേ​രാ​മ്പ്ര ബാ​ദു​ഷ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ ജി.​എ​സ്. നി​വേ​ദ് (ന​ന്ദു-22) അ​ന്ത​രി​ച്ചു. 21ന് ​രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് എ​ര​വ​ട്ടൂ​ർ ചേ​നാ​യി റോ​ഡി​ന് സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്.

പേ​രാ​മ്പ്ര​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന നി​വേ​ദി​നെ​യും കാ​ൽ ന​ട​ക്കാ​ര​നാ​യ ഗാ​യ​ക​ൻ മൊ​യ്തി​നേ​യും ചെ​റു​വ​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നും പേ​രാ​മ്പ്ര​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കാ​തെ കാ​ർ നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ൻ: ഗം​ഗാ​ധ​ര​ൻ. അ​മ്മ: ഷീ​ബ. സ​ഹോ​ദ​രി: ഹ​ർ​ഷ​ന​ന്ദ.