സം​സ്ഥാ​ന പാ​ത​യി​ലെ​ ഓ​വു​ചാ​ലു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത: കി​ണ​റു​ക​ളി​ൽ ചെ​ളി​വെ​ള്ളം
Wednesday, May 25, 2022 12:14 AM IST
മു​ക്കം :എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഓ​വു​ചാ​ലു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത മൂ​ലം കി​ണ​റു​ക​ളി​ൽ ചെ​ളി​വെ​ള്ളം ക​യ​റു​ന്ന​താ​യി​പ​രാ​തി. നെ​ല്ലി​ക്കാ​പ​റ​മ്പ് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ജം​ഗ്ഷ​നി​ലെ മൂ​ന്ന് വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ് മ​ലി​ന​മാ​യ​ത്.
ശ​ക്തി​യാ​യി മ​ഴ പെ​യ്യു​മ്പോ​ൾ ഓ​വു​ചാ​ലു​ക​ളി​ൽ മ​ണ്ണും ച​ളി​യും നി​റ​ഞ്ഞ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ​ത്തും .
അ​നു​ബ​ന്ധ റോ​ഡു​ക​ളി​ൽ നി​ന്ന് വ​രു​ന്ന വെ​ള്ളം തി​രി​ച്ചു വി​ടാ​ത്ത​തും ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ണ്ണും ച​ളി​യും ഓ​വ് ചാ​ലു​ക​ളി​ൽ പ​തി​ക്കു​ന്ന​തി​നാ​ലാ​ണ് വെ​ള്ള​ക്കെ​ട്ട്‌ രൂ​പ​പ്പെ​ടു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ന​വീ​ക​ര​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​രോ​ട് ഈ ​കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ൾ ത​ന്നോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​ണു​ണ്ടാ​യെ​തെ​ന്ന് കി​ണ​റു​ട​മ പി.​പി.​അ​ബ്ദു​ല്ല പ​രാ​തി​പ്പെ​ടു​ന്നു . കി​ണ​റു​ക​ളി​ൽ കു​ടി​വെ​ള്ള യോ​ഗ്യ​മാ​ക്കാ​ൻ ഓ​വ് ചാ​ലു​കാ​ലി​ലെ മ​ണ്ണും ച​ളി​യും നീ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു