ചോ​ര​യി​ൽ കു​ളി​ച്ച് നാ​ല് പേ​ർ, കൂ​ട്ട​ക്കു​രു​തി ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Tuesday, May 24, 2022 12:32 AM IST
നാ​ദാ​പു​രം: കൂ​ട്ട​ക്ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ക​ണ്ട​ത് ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ. ചോ​ര​യൊ​ലി​പ്പി​ച്ച് നാ​ല് പേ​ർ , വീ​ടി​ന്‍റെ മു​റി​ക​ളി​ലാ​കെ ര​ക്തം ത​ളം കെ​ട്ടി കി​ട​ക്കു​ന്നു. തൂ​ണേ​രി മു​ട​വ​ന്തേ​രി പ​റ​മ്പ​ത്ത് സൂ​പ്പി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച്ച രാ​ത്രി 10.45 നാ​ണ് ബ​ഹ​ള​വും, ക​ര​ച്ചി​ലും കേ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​ത്.
വീ​ടി​ന്‍റെ ന​ടു​മു​റി​യി​ൽ ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു ചു​മ​രു​ക​ളി​ൽ ചി​ത​റി​ത്തെ​റി​ച്ച ര​ക്ത​പാ​ടു​ക​ൾ വ​ല​ത് ചു​മ​ലി​ൽ കു​ത്തേ​റ്റ നി​ല​യി​ൽ വീ​ട്ട​മ്മ ന​ഫീ​സ മ​ക്ക​ളാ​യ മു​നീ​റും, മു​ഹ​മ്മ​ദ​ലി​യും പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​ണ് കാ​ണു​ന്ന​ത്. പിന്നീട് വീ​ടി​ന്‍റെ കോ​ണി​പ്പ​ടി​യി​ൽ തു​ണി​ക​ൾ​ക്കും മ​റ്റും ഇ​ട​യി​ൽ ത​ളം കെ​ട്ടി​യ ര​ക്ത​ത്തി​ൽ വീ​ണ് കി​ട​ക്കു​ന്ന സൂ​പ്പി​യെയുമാണ് കാ​ണു​ന്ന​ത്.
കോ​ണി​യി​ലെ പ​ത്തോ​ളം പ​ടി​ക​ളി​ലും ചു​മ​രു​ക​ളി​ലു​മെ​ല്ലാം ര​ക്തം ക​ട്ട പി​ടി​ച്ച നി​ല​യി​ലാ​ണ്. കൂ​ടു​ത​ൽ നാ​ട്ടു​കാ​രെ​ത്തി സൂ​പ്പി​യെ ചൊ​ക്ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
മാ​താ​വി​നെ​യും ഇ​ള​യ സ​ഹോ​ദ​ര​നെ​യും ത​ല​ശേ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. അ​ക്ര​മ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി വെ​ള്ളം കു​ടി​ച്ച മു​ഹ​മ്മ​ദ​ലി റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ന​ട​ന്ന് നീ​ങ്ങി​യ​ത് നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി.
ഒ​ടു​വി​ൽ ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​ന്ശേ​ഷം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് മു​ഹ​മ്മ​ദ​ലി​യെ ശാ​ന്ത​നാ​ക്കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ദാ​പു​രം സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി​യും സം​ഘ​വും രാ​ത്രി ത​ന്നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശേ​ധ​ന ന​ട​ത്തി.