ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Tuesday, May 24, 2022 12:32 AM IST
കോ​ട​ഞ്ചേ​രി: പൊ​തു സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ചു ഭീ​ഷ​ണി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് വ​ർ​ഗീ​യ ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​വാ​നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
28 - ന് ​ശ​നി​യാ​ഴ്ച കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 104-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും രൂ​പ​ത പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന റാ​ലി​യും പൊ​തു​യോ​ഗ​വും വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ട​ഞ്ചേ​രി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു.
സ​മൂ​ഹ​ത്തി​ൽ ക​ലാ​പ​മ​ഴി​ച്ചു​വി​ടാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ൽ മ​ന​സാ​ക്ഷി​ക്ക് നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കും നേ​തൃ​ത്വം ന​ല്കു​ന്ന തീ​വ്ര​വാ​ദ​ഗ്രൂ​പ്പു​ക​ളെ അ​ടി​യ​ന്തി​ര​മാ​യി ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 28 - ന് ​രാ​വി​ലെ 9.45 - ന് ​പ​താ​ക ഉ​യ​ർ​ത്തും തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ഓ​രോ യൂ​ണി​റ്റി​ൽ നി​ന്നും അ​ഞ്ച് പ്ര​തി​നി​ധി​ക​ൾ വീ​തം പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 1.30 ന് ​സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച​വ​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ വി​ശ്വാ​സ സം​ര​ക്ഷ​ണ​റാ​ലി ന​ട​ക്കും. റാ​ലി​ക്ക് ശേ​ഷം കോ​ട​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ലും വി​വി​ധ യോ​ഗ​ങ്ങ​ളി​ലും
കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. ഫ്രാ​ൻ​സീ​സ്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് ജോ​സ​ഫ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്രൊ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, ട്രീ​സ സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി പെ​രു​മാ​ലി​ൽ, അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി വാ​തു​ക്ക​ൽ, അ​മ​ൽ സി​റി​യ​ക്, ഷാ​ജി ക​ണ്ട​ത്തി​ൽ, സ​ജി ക​രോ​ട്ട്, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ അ​ഗ​സ്റ്റി​ൻ, കെ​സി​വൈ​എം, മാ​തൃ​വേ​ദി തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കും.