പ​രി​ശു​ദ്ധ കാ​തോ​ലി​ക്ക ബാ​വ‌​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, May 24, 2022 12:32 AM IST
പു​തു​പ്പാ​ടി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ർ​ജ് ചാ​രി​റ്റ​ബി​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.
പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.
സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഫാ. ​ഫി​ന​ഹാ​സ് റ​മ്പാ​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ്, ഫാ. ​സ​ക്ക​റി​യ മ​ർ​ക്കോ​സ്, ഫാ. ​പോ​ൾ​ജി കെ ​ജോ​ൺ, ജോ​യ് ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ബാ​വാ​യെ സ്വീ​ക​രി​ച്ചു.
പു​തു​താ​യി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നു ല​ഭി​ച്ച ര​ണ്ട് ഡ​യാ​ലി​സി​സ് മി​ഷ​നു​ക​ൾ ബാ​വ കൂ​ദാ​ശ ചെ​യ്ത് സെ​ന്‍റ​റി​നു സ​മ​ർ​പ്പി​ച്ചു. പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ർ​ജ് ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം ഡ​യാ​ലി​സി​സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
പു​തി​യ ര​ണ്ട് ഡ​യാ​ലി​സി​സ് മി​ഷ​നു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ പ​ത്തോ​ളം വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് കൂ​ടി സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ടു​ക്കു​വാ​ൻ ഉ​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യും പ​രി​ശു​ദ്ധ ബാ​വ പ​റ​ഞ്ഞു.