ജൈ​വ വൈ​വി​ധ്യ ദി​ന​ത്തി​ൽ ഗ്രാ​മീ​ണ ക​ർ​ഷ​ക​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച്‌ രാ​ഹു​ൽ ഗാ​ന്ധി
Tuesday, May 24, 2022 12:32 AM IST
മു​ക്കം ‌: ജൈ​വ വൈ​വി​ധ്യ ദി​ന​ത്തി​ൽ ജൈ​വ​ക​ർ​ഷ​ക​നാ​യ കാ​ര​ശേ​രി പൊ​യി​ൽ അ​ബ്ദു​വി​ന്‍റെ വി​ഡി​യോ പ​ങ്ക്‌ വ​ച്ച് രാ​ഹു​ൽ ഗാ​ന്ധി .
നാ​ട​നും വി​ദേ​ശ ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 150 ഓ​ളം മാ​വി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന അ​ബ്ദു​വി​ന്‍റെ തോ​ട്ട​ത്തി​ൽ ര​ത്ന​ഗി​രി അ​ൽ​ഫോ​ൻ​സ , ചേ​ല​ൻ, മൂ​വാ​ണ്ട​ൻ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം ഇ​ന​ങ്ങ​ൾ ഒ​രേ മാ​വി​ൽ ത​ന്നെ കാ​ഴ്ചു നി​ൽ​ക്കു​ന്നു​ണ്ട് .
മാ​വി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ ഏ​തൊ​ക്കെ മാ​വു​ക​ൾ കാ​യ്ക്കും എ​ന്നു​ള്ള​തി​ന്‍റെ ഗ​വേ​ഷ​ണം കൂ​ടി​യാ​ണ് അ​ബ്ദു ന​ട​ത്തി വ​രു​ന്ന​ത് . നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ​യി​ൽ ധാ​രാ​ളം മാ​ങ്ങ​ക​ൾ ല​ഭി​ക്കു​ന്ന നാ​ട​ൻ മാ​വു​ക​ളി​ൽ മ​റ്റ്‌ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഉ​ള്ള മാ​വി​ന​ങ്ങ​ൾ തേ​ടി​പ്പി​ടി​ച്ച്‌ കൊ​ണ്ടു​വ​ന്ന് ഗ്രാ​ഫ്റ്റ് ചെ​യ്താ​ണ്‌ അ​ബ്ദു മി​ക​ച്ച കാ​യ്ഫ​ലം ഉ​ണ്ടാ​ക്കു​ന്ന​ത്‌. ‌ മാ​വി​ന് പു​റ​മെ ചി​ക്കു, ച​ക്ക, അ​ബി​യൂ, പ്ലം ​ഇ​ന​ങ്ങ​ൾ തു​ട​ങ്ങി 350 ഓ​ളം പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​ബ്ദു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ട്‌. മാ​വി​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യി​ൽ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് കൃ​ഷി ഒ​രു പാ​ഠ്യ പ​ദ്ധ​തി​യാ​യി ആ​ഴ്ച​യി​ൽ ഒ​രു പി​രി​യ​ഡ് എ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന അ​വ​ശ്യം കൂ​ടി അ​ബ്ദു മു​ന്നോ​ട്ടു വെ​ക്കു​ന്നു​ണ്ട്. വീ​ഡി​യോ പ​ങ്കു​വെ​ക്കു​ന്ന​തി​നൊ​പ്പം സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളി​ലെ വൈ​വി​ധ്യ​മാ​ണ്‌ ന​മ്മു​ടെ ഭൂ​മി​യെ അ​തു​ല്യ​മാ​ക്കു​ന്ന​ത്‌. ഈ ​വൈ​വി​ധ്യം ന​ശി​ച്ചാ​ൽ ന​മു​ക്ക്‌ ന​ഷ്ട​പ്പെ​ടു​ന്ന​ത്‌ ഈ ​ഭൂ​മി​യെ​ത്ത​ന്നെ​യാ​ണ്‌. നി​സ്സാ​ര​മെ​ന്ന് ന​മു​ക്ക്‌ തോ​ന്നു​ന്ന ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​പോ​ലും ഭൂ​മി​യു​ടെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​ണ്ട്‌. ന​മു​ക്ക്‌ അ​വ ഓ​രോ​ന്നി​നേ​യും സം​ര​ക്ഷി​ക്കാം' എ​ന്ന കു​റി​പ്പും രാ​ഹു​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.