ജ​ന​കീ​യ അ​യ​ല്‍​പ​ക്ക​വേ​ദി​യു​ടെ 14ാം വാ​ര്‍​ഷി​കാ​ഘോ​ഷം
Tuesday, May 24, 2022 12:32 AM IST
കോ​ഴി​ക്കോ​ട്: ജ​ന​കീ​യ അ​യ​ല്‍​പ​ക്ക​വേ​ദി​യു​ടെ 14-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ആ​ഴ്ച​വ​ട്ടം സ​മൂ​ഹ​മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​യ​ല്‍​പ​ക്ക​വേ​ദി​യു​ടെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച ടി.​കെ. ശി​വ​രാ​മ​ൻ, ത​ട്ടാ​ങ്ക​ണ്ടി ക​ന​കാം​ബ​ര്‍ എ​ന്നി​വ​രെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ൻ.​സി. മോ​യി​ല്‍​കു​ട്ടി അ​നു​മോ​ദി​ച്ചു. പരിപാടിയുടെ റിപ്പോർട്ട് പൂത്താങ്കണ്ടി പ്രദീപ്കുമാർ അവതരിപ്പിച്ചു. കാ​ളൂ​റോ​ഡി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ജ​ന​കീ​യ അ​യ​ൽ​പ​ക്ക​വേ​ദി ഒ​രു മു​ഖ്യ​ഘ​ട​ക​മാ​ണെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.
വാ​ര്‍​ഡി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യ്ക്ക് രൂ​പം ന​ല്‍​കാ​നു​ള്ള അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ന്ത്രി അ​മു​മോ​ദി​ച്ചു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ള​യ ഫ​ണ്ടി​ല്‍ നി​ന്നും വാ​ര്‍​ഡി​ലെ കു​ഞ്ഞി​ക്കോ​യ റോ​ഡി​നു വേ​ണ്ടി ഫ​ണ്ട് അ​നു​വ​ദി​ച്ച കാ​ര്യം ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു.​കെ. സ​ന്തോ​ഷ്മെ​ൻ, മു​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശി​വ​രാ​ൻ, വ​ള​പ്പി​ല്‍ അ​ബ്ദു​സ​ലാം, ടി. ​ക​ന​കാം​ബ​ര​ന്‍ കെ. ​ഇ​യ്യാ​സു​ദ്ധീ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ചു. ഒ​റ്റ​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്, എ​ൻ. ഹ​രീ​ന്ദ്ര​ലാ​ല്‍, നി​ഖി​ല്‍ പ്ര​കാ​ശ്, എം. ​ജോ​ണി, ക​മ​ര്‍​ഭാ​ന്‍, മു​ബീ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. തു​ട​ര്‍​ന്ന് അ​യ​ല്‍​പ​ക്ക​വേ​ദി​യു​ടെ കു​ടം​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.