ദേ​ശീ​യ പാ​ത​യി​ലെ യാ​ത്രാ ദു​രി​തം അ​ധി​കൃ​ത​ര്‍ കാ​ണു​ന്നി​ല്ലേ !
Monday, May 23, 2022 1:18 AM IST
താ​മ​ര​ശേ​രി: ദേ​ശീ​യ പാ​ത766​ല്‍ നെ​ല്ലാ​ങ്ക​ണ്ടി​മു​ത​ല്‍ ചു​രം വ​രെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നാ​ല്‍ യാ​ത്ര ദു​ഷ്‌​ക​രം. ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ട​ര വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. പ​ല​ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ ക്വാ​റി വെ​യ്സ്റ്റി​ട്ട് നി​ക​ത്തി​യെ​ങ്കി​ലും ക​ല്ലു​ക​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ങ്ങി നീ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. താ​മ​ര​ശേ​രി ടൗ​ണ്‍, ചു​ങ്കം ജം​ഗ്ഷ​ന്‍ , കാ​ര​ടി പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ല്‍
നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്ക് വാ​ഹ​മി​റ​ങ്ങു​ന്ന ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ലി​യ കു​ഴി​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​റ​ങ്ങി​ക്ക​യ​റു​ന്ന​തു മൂ​ലം ഗാ​താ​ഗ​തം ത​ട​സം രൂ​ക്ഷ​മാ​യ​തോ​ടെ താ​മ​ര​ശേ​രി പോ​ലീ​സ് ത​ന്നെ നേ​രി​ട്ടി​റ​ങ്ങി​യാ​ണ് കു​ഴി​ക​ള്‍ അ​ട​ച്ച​ത്.
നി​ര​വ​ധി ത​വ​ണ ക​രാ​റു​കാ​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സു​കാ​ക്ക് യൂ​ണി​ഫോ​മി​ല്‍ റോ​ഡി​ലി​റ​ങ്ങി കു​ഴി​യ​ട​ക്കേ​ണ്ടി​വ​ന്ന​ത്. പ​തി​വാ​യി റോ​ഡ് ത​ക​രു​ന്ന ക​രാ​ടി പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ലേ​യ്ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്ത് ഇ​ന്‍റ​ര്‍ ലോ​ക്ക് ക​ട്ട പ​തി​ക്കു​ന്ന​തി​നാ​ണ് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. താ​മ​ര​ശേ​രി ടൗ​ണി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്‍​ഭാ​ഗ​ത്താ​യി ന​ട​പ്പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് കാ​ല്‍ ന​ട​യാ​ത്ര​ക്ക​ര്‍​ക്കും ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സ​ബ്ട്ര​ഷ​റി​യു​ടെ മു​മ്പി​ല്‍ ക​ലു​ങ്ക് നി​ര്‍​മ്മി​ച്ച ഭാ​ഗ​ത്ത് ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ല്‍ ഇ​വി​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ പ​തു​ക്കെ പോ​കു​ന്ന​തോ​ടെ തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ളു​ക​യാ​ണ്. കാ​രാ​ടി മു​ത​ല്‍ ചു​ങ്കം വ​രെ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും പ​തി​വാ​ണ്. കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ല്‍ റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗാ​ത​ഗ​ത നി​യ​ന്ത്ര​ണം കൂ​ടി​യാ​യ​തോ​ടെ താ​മ​ര​ശേ​രി​യി​ലെ കു​രു​ക്കും അ​തി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
ജൂ​ണ്‍ 30-വ​രെ​യാ​ണ് സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​യ​റ്റം കു​റ​യ്ക്ക​ല്‍, ക​ലു​ങ്കു​ക​ളു​ടെ പു​ന​ര്‍ നി​ര്‍​മ്മാ​ണം, ന​ട​പ്പാ​ത ന​വീ​ക​ര​ണം, ഓ​വ്ചാ​ല്‍ നി​ര്‍​മ്മാ​ണം, കാ​രാ​ടി, പു​ല്ലാ​ഞ്ഞി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട പാ​ക​ല്‍, തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ക​രാ​റി​ലു​ള്ള​ത്.
ഇ​ങ്ങ​നെ 20 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന് 28 കോ​ടി രൂ​പ​യ്ക്കാ​ണ് നാ​ഥ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്പി ക​രാ​റെ​ടു​ത്ത​ത്. ഈ ​പ​ദ്ധ​തി​യാ​ണ് ര​ണ്ട​ര വ​ര്‍​ഷ​മാ​യി​ട്ടും പൂ​ര്‍​ത്തി​യാ​ക്കാ​തെ വീ​ണ്ടും സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കാ​രാ​ടി​യി​ലെ വീ​തി​കു​റ​ഞ്ഞ വ​ട്ടു​ക്കു​ണ്ട് പാ​ലം നി​ര്‍​മ്മാ​ണ​വും ക​രാ​റാ​യെ​ങ്കി​ലും പ​ണി ഇ​തേ​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല.
ബ്രി​ട്ടി​ഷു​കാ​ര്‍ നി​ര്‍​മ്മി​ച്ച പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്ന് അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ​തോ​ടെ സ​മ​ര​ങ്ങ​ള്‍​ക്കും ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ലാ​ണ് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക്കും കാ​രാ​റാ​യ​ത്. ഈ ​പാ​ല​ത്തി​ന്‍റെ പ​ണി​യും ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​യും പൂ​ര്‍​ത്തി​യാ​യ​യെ​ങ്കി​ലെ ഗ​താ​ഗ​ത ക​രു​ക്കി​ന് പ​രി​ഹാ​മാ​കൂ.