പു​സ്തക പ്ര​കാ​ശ​ന​വും ജേ​താ​ക്ക​ളെ അ​നു​മോ​ദി​ക്ക​ലും
Monday, May 23, 2022 1:18 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി പ്ര​വാ​സി വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ദേ​ശ​ത്തു​കാ​ര​നാ​യ യു​വ സാ​ഹി​ത്യ​കാ​ര​ൻ മു​ജീ​ബ് ഈ​ച്ചാ​ട്ടി​ൽ ര​ചി​ച്ച ‘പ്ര​ണ​യ ബീ​വി’ നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് പ​റോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ സി.​എ​ച്ച്. മാ​രി​യ​ത്ത് ഡോ. ​അ​ബ്ദു​സ​ലാം ക​ണ്ണി​യ​ന് കൈ​മാ​റി പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
വിവിധ മേഖലകളിലെ ജേ​താ​ക്കളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഫാ. ​സാ​ജു പാ​യി​ക്കാ​ട്, കെ. ​ഷാ​ഫു​ന്നി​സ, മു​ജീ​ബ് ഈ​ച്ചാ​ട്ടി​ൽ, ഏ​ലി​യാ​മ്മ തോ​മ​സ്, ക​വി​ത, അ​ബ്ദു​ൾ നാ​സ​ർ എ​ട​പ്പ​റ്റ, അ​സീ​സ് തോ​ര​പ്പ, ബ​ഷീ​ർ മ​ണ​ക്കോ​ട​ൻ, സെ​യ്ത​ല​വി, റ​ഫീ​ഖ് ക​രി​ന്പ​ന​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.