‘മ​ര​പ്പ​ണി' കു​റ​ഞ്ഞു; ഈ​ര്‍​ച്ച​മി​ല്ലു​ക​ളി​ല്‍ പ്ര​തി​സ​ന്ധി​യു​ടെ ശ​ബ്ദം
Monday, May 23, 2022 1:18 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: വീ​ടു​ക​ളു​ടെ​യും വ​ന്‍​കി​ട​കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​ല്‍ ‘മ​ര​പ്പ​ണി' കു​റ​ഞ്ഞ​തോ​ടെ ഈ​ര്‍​ച്ച​മി​ല്ലു​ക​ളി​ല്‍ പ്ര​തി​സ​ന്ധി​യു​ടെ ശ​ബ്ദം. മ​ര​ല​ഭ്യ​ത​യു​ടെ കു​റ​വി​നു പു​റ​മെ മ​രം കൊ​ണ്ടു​ള്ള പ​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ഈ​ര്‍​ച്ച മി​ല്ലു​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തി​ല​ധി​കം ഈ​ര്‍​ച്ച​മി​ല്ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് 400നു ​താ​ഴെ മി​ല്ലു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. മ​രം മു​റി​ക്കാ​ര്‍, ക​ട​ത്തു​കാ​ര്‍, ഈ​ര്‍​ച്ച​ക്കാ​ര്‍, ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന മേ​ഖ​ല​യി​പ്പോ​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.​നേ​ര​ത്തെ 200 ഓ​ളം ഈ​ര്‍​ച്ച​മി​ല്ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന മ​ല​ബാ​റി​ലെ മ​ര​വ്യ​വ​സാ​യ​ത്തി​ന് പേ​രു​കേ​ട്ട ക​ല്ലാ​യി​യി​ല്‍ അ​മ്പ​തോ​ളം ഈ​ര്‍​ച്ച​മി​ല്ലു​ക​ളാ​ണ് നി​ല​വി​ല്‍ ശേ​ഷി​ക്കു​ന്ന​ത്. മ​ര​ത്തി​നു പ​ക​രം അ​ലൂ​മി​നി​യം, സ്റ്റീ​ല്‍, ഫൈ​ബ​ര്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ക​ത്ത​ള​ങ്ങ​ളി​ല്‍ സ്ഥാ​നം പി​ടി​ച്ച​തോ​ടെ മ​ര​നി​ര്‍​മി​തി​ക​ള്‍ പാ​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

വി​ദേ​ശ​ത്ത് നി​ന്നും മ​ര​ഉ​രു​പ്പി​ടി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും ഈ​ര്‍​ച്ച മി​ല്ലു​ക​ളു​ടെ ജോ​ലി ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണ്. വീ​ട് നി​ര്‍​മാ​ണ​ത്തി​ല്‍ നി​ന്നും ത​ടി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​താ​ണ്ട്‌ പു​റ​ത്താ​യ മ​ട്ടാ​ണ്. മ​ര​ത്ത​ടി​യ്ക്ക് പ​ക​രം പി​വി​സി, സ്റ്റീ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്. മ​രാ​ധി​ഷ്ഠി​ത വ്യ​വ​സാ​യ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും സോ​മി​ല്ലു​ക​ള്‍ അ​നു​ദി​നം അ​ട​ച്ചു​പൂ​ട്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ഓ​ള്‍ കേ​ര​ള സോ​മി​ല്‍ ആ​ന്‍​ഡ്‌ വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​റ​യു​ന്നു. പു​തു​താ​യി മി​ല്ലു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​ത്ത​നെ കു​റ​ഞ്ഞ​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു.