കാ​ട്ടാ​ന ശ​ല്യം; ക​ർ​ഷ​ക​രെ കൈ​യൊ​ഴി​ഞ്ഞ് വ​നംവ​കു​പ്പ്
Sunday, May 22, 2022 12:08 AM IST
നാ​ദാ​പു​രം: ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ വാ​യാ​ട് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ രാ​ത്രി കാ​വ​ലു​മാ​യി മാ​ത്യു​വും കു​ടും​ബ​വും രം​ഗ​ത്ത്.

വി​ല​ങ്ങാ​ട് വ​ട​ക്കേ വാ​യാ​ട് ത​റ​പ്പേ​ൽ മാ​ത്യു​വും കു​ടും​ബ​വു​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്തി ഓ​ടി​ക്കാ​ൻ കാ​വ​ലി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വാ​ഴ​ക​ളും, തെ​ങ്ങും, ക​മു​കും, കു​രു​മു​ള​ക് വ​ള്ളി​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി വീ​ണ്ടും കാ​ട്ടാ​ന​ക​ളെ​ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണ് മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചും, ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ ക​ർ​ഷ​ക കു​ടും​ബം കൃ​ഷി​ക​ൾ​ക്ക് പു​ല​രും വ​രെ കാ​വ​ലി​രു​ന്ന​ത്.
കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​ന​ക​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യേ വ​ഴി​യു​ള്ളു എ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

മ​ല​യോ​ര​ത്ത് വെ​ള്ളം ത​ല​ച്ചു​മ​ടാ​യെ​ത്തി​ച്ച് ന​ട്ട് വ​ള​ർ​ത്തി​യ കൃ​ഷി​ക​ൾ ര​ണ്ട് ത​വ​ണ കാ​ട്ടു​തീ​യി​ൽ ന​ശി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം പു​തു​താ​യി ഇ​റ​ക്കി​യ കൃ​ഷി​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ ഇ​നി​യും കാ​ട്ടാ​ന​ക​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് മു​ന്നി​ലി​റ​ങ്ങു​മെ​ന്നും ത​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്തി​ട്ട് കാ​ട്ടാ​ന​ക​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചോ​ട്ടെ എ​ന്ന് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ പ​റ​ഞ്ഞു. ഇ​തി​നി​ടെ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ പ​രാ​തി പ​റ​യാ​നെ​ത്തി​യ ക​ർ​ഷ​ക​രോ​ട് ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്നും വി​ള​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ലി​രു​ന്നോ​ളാ​നും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് മ​റു​പ​ടി ന​ൽ​കി​യ​താ​യി ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.