ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി; കി​ണ​റ്റി​ൽ വീ​ണ നാ​യ​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Sunday, May 22, 2022 12:07 AM IST
മു​ക്കം: നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ഭ്യ​ർ​ത്ഥ​ന അ​ധി​കൃ​ത​ർ ചെ​വി​കൊ​ണ്ടി​ല്ല. യ​ഥാ​സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​തി​നാ​ൽ കി​ണ​റ്റി​ൽ വീ​ണ മൂ​ന്ന് നാ​യ​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല​യി​ലാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ കി​ണ​റ്റി​നു​ള്ളി​ലെ പൈ​പ്പി​ൽ ക​ടി​ച്ചു തൂ​ങ്ങി​യ നി​ല​യി​ൽ നാ​യ​ക​ളെ ക​ണ്ട​ത്. നാ​യ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മു​ക്കം അ​ഗ്നി ര​ക്ഷാ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ൾ അ​ത്ത​രം കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​റി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ന്ന​ദ്ധ സം​ഘ​ട​ന യു​ടെ ന​മ്പ​ർ ന​ൽ​കി ത​ടി​യൂ​രു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ഹാ​ച്ചി​കോ റ​സ്ക്യൂ സം​ഘാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ര​ണ്ട് നാ​യ​ക​ൾ പൈ​പ്പി​ലെ പി​ടി​വി​ട്ട് കി​ണ​റി​ന്‍റെ ആ​ഴ​ത്തി​ലേ​ക്ക് പ​തി​ച്ചു. ഹാ​ച്ചി​കോ ആ​നി​മ​ൽ​സ് റ​സ്ക്യു അം​ഗ​ങ്ങ​ൾ പൈ​പ്പി​ൽ ത​ങ്ങി നി​ന്ന നാ​യ​യെ വ​ല ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ച്ച​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​യി. കി​ണ​റി​ലെ വെ​ള്ളം വ​റ്റി​ച്ച് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും മ​റ്റു ര​ണ്ട് നാ​യ​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഹാ​ച്ചി​ക്കോ ടീ​മം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ്, ജം​ഷീ​ർ ,അ​ഖി​ൽ ,നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.