സി​ആ​ർ​പി​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്ര​ം: ആ​സൂ​ത്രി​ത നീ​ക്കം അ​പ​ല​നീ​യം: ബി​ജെ​പി
Friday, May 20, 2022 12:43 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മു​ഴി സി​ആ​ർ​പി​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നെ​തി​രേ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത നീ​ക്കം അ​പ​ല​നീ​യ​മാ​ണെ​ന്ന് ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ജീ​ഷ് ആ​രോ​പി​ച്ചു.
സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി അ​നു​വ​ദി​ക്ക​പ്പെ​ട്ട 40 ഏ​ക്ക​ർ സ്ഥ​ലം തി​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന ഭ​ര​ണ സ​മി​തി പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ൽ​ഡി എ​ഫ് - യു​ഡി​എ​ഫ് ക​ക്ഷി​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ന്ത്രി​യാ​യ​പ്പോ​ൾ വ​ന്ന കേ​ന്ദ്ര​ത്തി​നെ​തി​രേ യു​ഡി​എ​ഫ് രം​ഗ​ത്ത് വ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. പെ​രു​വ​ണ്ണാ​മു​ഴി​യു​ടെ​യും മ​ല​യോ​ര മേ​ഖ​ല​യു​ടെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന പ​ദ്ധ​തി​ക്കെ​തി​രേ​യാ​ണ് മു​ന്ന​ണി​ക​ൾ രം​ഗ​ത്ത് വ​ന്ന​ത്. മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​റി​നു മു​ന്നി​ൽ പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്താ​ൻ സ്ഥ​ലം എം​പി​യാ​യ കെ. ​മു​ര​ളി​ധ​ര​ൻ ഒ​രു ശ്ര​മ​വും ന​ട​ത്താ​തെ മാ​റി നി​ൽ​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ആ‌​യി​രം സൈ​നി​ക​ർ​ക്കു​ള്ള പ​രി​ശി​ല​നം, സൈ​നി​ക ആ​ശു​പ​ത്രി, കേ​ന്ദ്രി​യ വി​ദ്യാ​ല​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ വ​ൻ വി​ക​സ​ന​മാ​ണ് ഇ​വി​ടെ വ​രേ​ണ്ടി​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും സ്ഥ​ലം എം​പി​മാ​രും കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യാ​ണ് സി​ആ​ർ​പി​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മു​ഴി​യെ ടൂ​റി​സം മേ​ഖ​ല​യാ​ക്കി മാ​റ്റു​മെ​ന്ന മോ​ഹ​ന വാ​ഗ്ദാ​നം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നെ​തി​രേ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. സി​ആ​ർ​പി​എ​ഫ് പ​രി​ശി​ല​ന കേ​ന്ദ്രം പെ​രു​വ​ണ്ണാ​മു​ഴി​യി​ൽ ത​ന്നെ നി​ല നി​ർ​ത്താ​നും വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും കെ.​കെ. ര​ജീ​ഷ് അ​റി​യി​ച്ചു.