സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ പ​റ്റി​ക്കു​ന്നു: ഒ​ഐ​ഒ​പി മൂ​വ്മെ​ന്‍റ്
Friday, May 20, 2022 12:43 AM IST
തി​രു​വ​മ്പാ​ടി: പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും കൊ​ണ്ട് ജീ​വി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ചെ​റു​വി​ര​ൽ അ​ന​ക്കാ​ത്ത സ​ർ​ക്കാ​ർ പു​തി​യ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ​ന്ന് ഒ​ഐ​ഒ​പി മൂ​വ്മെ​ന്‍റ് തി​രു​വ​മ്പാ​ടി നി​യോ​ച​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
നാ​ല് മാ​സം മു​മ്പ് 32 രൂ​പ​ക്ക് തേ​ങ്ങാ സം​ഭ​ര​ണം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ഒ​രു തേ​ങ്ങാ പോ​ലും നാ​ളി​തു​വ​രെ​യാ​യി സം​ഭ​രി​ച്ചി​ട്ടി​ല്ല. എ​ടു​ത്ത തേ​ങ്ങാ വി​ൽ​ക്കാ​ൻ സാ​ധി​ക്ക​ത്ത​താ​ണ് കാ​ര​ണം 25 രൂ​പ​ക്ക് പോ​ലും വ്യാ​പാ​രി​ക​ൾ തേ​ങ്ങാ​യെ​ടു​ക്കാ​ൻ ത​യ്യാ​റ​ല്ല. യ​ഥാ​ർ​ത്ഥ കൃ​ഷി​ക്കാ​ര​നെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​നു പൈ​മ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി വി. ​ജോ​സ​ഫ്, അ​ബ്രാ​ഹം വാ​മ​റ്റ​ത്തി​ൽ, ജ​യിം​സ് മ​റ്റ​ത്തി​ൽ, ജോ​സ് മു​ള​ള​നാ​നി, ഇ​ബ്രാ​ഹിം ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു