സാ​മൂ​ഹ്യ സു​ര​ക്ഷ ഒ​രു​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​കു​ന്നു
Friday, May 20, 2022 12:43 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​ഴ​വ​ൻ ജ​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ സു​ര​ക്ഷ ഒ​രു​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​കു​ന്നു. ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തും ബാം​ഗ്ലൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ച​ക്കി​ട്ട​പ്പാ​റ​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും. മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്താ​കും ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ച​ക്കി​ട്ട​പാ​റ.
അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും കാ​യി​ക മേ​ഖ​ല​യി​ലും ടൂ​റി​സം രം​ഗ​ത്തു​മെ​ല്ലാം സ​മ​ഗ്ര പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​കും.
പ​ദ്ധ​തി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ര​ഘു​നാ​ഥ്, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ ടോ​മി ക​ല്ല​റ​ക്ക​ൽ, ഡ​യ​റ​ക്ട​ർ ബി​ജു ടോം, ​ജോ​സി പീ​റ്റ​ർ, കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജെ​ർ​ലി​ൻ, കോ​ർ​പ്പ​റേ​റ്റ് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ കി​ഷ​ൻ സ​ത്യ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​കെ. ബി​ന്ദു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.