ആ​ന​ക്കൂ​ട്ടം വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ; ഭീ​തി ഒ​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ
Thursday, May 19, 2022 12:47 AM IST
നാ​ദാ​പു​രം: ആ​യോ​ട് മ​ല​യോ​ര​ത്ത് ഭീ​തി വി​ത​ച്ച് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി വ​ൻ കൃ​ഷി നാ​ശം. അ​ഭ​യ​ഗി​രി സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ചി​ന് പ​രി​സ​ര​ത്ത് റോ​ഡി​ൽ വ​രെ ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി.
പു​ഴ​ക്ക​ൽ പ​റ​മ്പ​ത്ത് അ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​റ​മ്പി​ലെ പ​ത്തി​ലേ​റെ തെ​ങ്ങു​ക​ൾ, ക​മു​കു​ക​ൾ, വാ​ഴ, കു​രു​മു​ള​ക് വ​ള്ളി​ക​ൾ എ​ന്നി​വ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. നേ​ര​ത്തെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച്ച​യി​ലേ​റെ​യാ​യി കു​ട്ടി ആ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക​ളാ​ണ് മ​ല​യോ​ര​ത്ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത്. വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള 150 ഏ​ക്ക​ർ പ​റ​മ്പി​ലാ​ണ് ആ​ന​ക​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. ഈ ​പ​റ​മ്പി​ലെ തെ​ങ്ങ്, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ​വും ആ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് പോ​ലും കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ഭ​യ​പ്പാ​ടി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.