ഇ​ന്‍റ​ർ ലോ​ക്ക് തെ​റി​ച്ചു വീ​ണു ബാ​ർ​ബ​ർ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്
Thursday, May 19, 2022 12:47 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ റോ​ഡി​ൽ പ​തി​പ്പി​ച്ച ഇ​ന്‍റ​ർ ലോ​ക്ക് തെ​റി​ച്ച് ബാ​ർ​ബ​ർ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്. കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ റോ​ഡി​ൽ ഇ​ന്‍റ​ർ ലോ​ക്ക് പ​തി​പ്പി​ച്ച​തി​നു ശേ​ഷം സി​മ​ന്‍റ് ഉ​റ​യ്ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​നാ​യി റോ​ഡി​ൽ വ​ച്ച ഇ​ന്‍റ​ർ ലോ​ക്ക് ടി​പ്പ​ർ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യ​പ്പോ​ൾ തെ​ട്ട​ടു​ത്തു​ള്ള ബാ​ർ​ബ​ർ ഷോ​പ്പി​ലേ​ക്ക് തെ​റി​ച്ച് വീണാണ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റത്.
ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ ചി​ല്ലു ത​ക​ർ​ത്തു മു​ടി വെ​ട്ടു​ക​യാ​യി​രു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ശു​ഹൈ​ബി​ന്‍റെ ത​ല​യി​ലാ​ണ് പ​തി​ച്ച​ത്.
പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ത​ന്നെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഇ​ന്‍റ​ർ ലോ​ക്ക് ബ്ലോ​ക്കു​ക​ൾ എ​ടു​ത്തു മാ​റ്റി.