കൂ​രാ​ച്ചു​ണ്ടി​ൽ വീ​ണ്ടും ഡെ​ങ്കി​പ്പ​നി; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി
Thursday, May 19, 2022 12:47 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ ഒ​രാ​ൾ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, വാ​ർ​ഡ് അം​ഗം വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​എ​ച്ച്ഐ​മാ​രാ​യ ഹ​രീ​ഷ് കു​മാ​ർ, സ്വ​പ്ന, ആ​ശ​പ്ര​വ​ർ​ത്ത​ക​രാ​യ ഓ​മ​ന, ഷീ​ബ, ജി​ജി എ​ന്നി​വ​ർ ഈ ​മേ​ഖ​ല​യി​ൽ ഉ​റ​വി​ട​ന​ശീ​ക​ര​ണ​വും കൊ​തു​ക് സാ​ന്ദ്ര​ത പ​ഠ​ന​വും ന​ട​ത്തി.

ബാ​ലു​ശേ​രി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​ധീ​ഷ് കു​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു. പ​നി​യോ മ​റ്റ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള​ള​വ​ർ വാ​ർ​ഡ് അം​ഗ​ത്തെ​യോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ അ​റി​യി​ക്കു​ക​യും ഉ​ട​ൻ ചി​കി​ത്സ തേ​ടു​ക​യും വേ​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൾ ബ​ഷീ​ർ അ​റി​യി​ച്ചു.