വ​നം മ​ന്ത്രി​യു​ടെ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Tuesday, May 17, 2022 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ട്ടി​പ്പാ​റ​യ്ക്ക​ടു​ത്ത് കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു പ​രി​ക്കേ​ൽ​ക്കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത കൂ​രാ​ച്ചു​ണ്ട് എ​ര​പ്പാ​ൻ​തോ​ട് സ്വ​ദേ​ശി ആ​ല​കു​ന്ന​ത്ത് റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക ത​ട​ഞ്ഞ വ​നം വ​കു​പ്പ് മ​ന്ത്രി​യു​ടെ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​ക്ക് ല​ഭി​ച്ച ഊ​മ​ക്ക​ത്തി​ന്‍റെ പേ​രി​ൽ
റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം തി​ക​ഞ്ഞ കാ​ട​ത്ത​മാ​ണെ​ന്നും. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കും മ​ന്ത്രി​യും ഡി​എ​ഫ്ഒ​യും റെ​യ്ഞ്ച് ഓ​ഫീ​സ​റും ന​ൽ​കി​യ ഉ​റ​പ്പ് ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.
ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​തി ബോ​ധി​പ്പി​ക്കാ​ൻ ഓ​ഫീ​സി​ലെ​ത്തി​യ​തു മു​ത​ൽ ധി​ക്കാ​ര​ത്തോ​ടെ പെ​രു​മാ​റി​യ റെ​യ്ഞ്ച് ഓ​ഫീ​സ​റും കൂ​ട്ടാ​ളി​ക​ളു​മാ​ണ് ഊ​മ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ചി​കി​ത്സാ ചെ​ല​വ് നി​ഷേ​ധി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത റെ​യ്ഞ്ച് ഓ​ഫീ​സ​റെ നി​ല​യ്ക്ക് നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​സോ മാ​ത്യു, ശ്വേ​ത ജി​ൻ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാം ക​ക്ക​യം, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, വി​ഷ്ണു ത​ണ്ടോ​റ, കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ഘ​വ​ൻ, മോ​ട്ടോ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.