വി​വാ​ദ ക​രാ​റു​കാ​ര​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം
Tuesday, May 17, 2022 11:52 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് പാ​റ​ക്ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നെ പ്ര​വൃ​ത്തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ വ​കു​പ്പ് ത​ല ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ​യും ബ​ഹു​ജ​ന സ​മ​ര സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ന്നു.
വ​ള​യം ക​ല്ലാ​ച്ചി റോ​ഡ് പ്ര​വ​ർ​ത്തി​യി​ൽ നി​ന്ന് ടെ​ർ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട കാ​സ​ർ​ഗോ​ട്ടു​കാ​ര​നാ​യ ക​രാ​റു​കാ​ര​ൻ പി ​മു​ഹ​മ്മ​ദ്‌ കു​ഞ്ഞി​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത്.
ക​രാ​ർ​പ്ര​വ​ർ​ത്തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​വാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ചെ​ക്യാ​ട് ബാ​ങ്ക് പ​രി​സ​ര​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ വി.​കെ. ഭാ​സ്ക​ര​ൻ, ഫാ​യി​സ് ചെ​ക്യാ​ട്, പി. ​സു​രേ​ന്ദ്ര​ൻ, എ​ൻ.​കെ. കു​ഞ്ഞി​ക്കേ​ളു, കെ. ​വ​സ​ന്ത, ഷി​ജി​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.