ക​ല്ലാ​ച്ചി​യി​ലും നാ​ദാ​പു​ര​ത്തും ഹോ​ട്ട​ലും ബേ​ക്ക​റി​യും പൂ​ട്ടി
Tuesday, May 17, 2022 11:52 PM IST
നാ​ദാ​പു​രം: ഭ​ക്ഷ്യ വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​ല്ലാ​ച്ചി​യി​ലും, നാ​ദാ​പു​ര​ത്തും ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ഹോ​ട്ട​ലും, ബേ​ക്ക​റി​യും പൂ​ട്ടി​ച്ചു.
വ​ള​യം വാ​ണി​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും, ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഏ​ഴ് വ​യ​സു​കാ​ര​നു​മാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സം​ഭ​വം.
നാ​ദാ​പു​രം ക​സ്തൂ​രി കു​ള​ത്തെ ഫു​ഡ് പാ​ർ​ക്ക് ഹോ​ട്ട​ലി​ൽ നി​ന്ന് മ​ജ്ബൂ​സ് ക​ഴി​ച്ച വ​ള​യം വാ​ണി​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വ​യ​റി​ള​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ​സ്സ് സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശ​ത്തെ ബെ​യ്ക്ക് പോ​യ​ന്‍റ് ബേ​ക്ക​റി​യി​ൽ നി​ന്ന് സ്നാ​ക്സ് ക​ഴി​ച്ച​വ​ർ​ക്കും പ​ഴ​കി​യ പാ​ൽ ഉ​പ​യോ​ഗി​ച്ച് ചാ​യ ഉ​ണ്ടാ​ക്കി കു​ടി​ച്ച ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഏ​ഴു​വ​യ​സു​കാ​ര​നും ‌ഭ​ക്ഷ്യ​വി​ഷ​ബാ​ധയേ​റ്റു.
വി​ദ്യാ​ർ​ഥി സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി​ക്കു​ക​യും, സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക്ക് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ ഫെ​ബി​ന മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, സ​നി​ന മു​ഹ​മ്മ​ദ്‌, നാ​ദാ​പു​രം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.