ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം
Tuesday, May 17, 2022 12:43 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി. ​ബാ​ബു​രാ​ജ് നി​ര്‍​വ​ഹി​ച്ചു.
ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു."​ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധി​ക്കാ​ന്‍ ന​മു​ക്ക് കൈ​കോ​ര്‍​ക്കാം' എ​ന്ന ദി​നാ​ച​ര​ണ സ​ന്ദേ​ശ​വു​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഡെ​ങ്കി​യ​ട​ക്ക​മു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കും.