ക​ക്കാ​ടം​പൊ​യി​ലി​ൽ കാ​ട്ടാ​ന​കൾ വാ​ഴ​ക്കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, May 17, 2022 12:43 AM IST
തി​രു​വ​മ്പാ​ടി:​കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ൽ ക​രി​മ്പ് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി 130- ഓ​ളം വാ​ഴ​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ​ല്ലി​യി​ൽ ബി​ജു, പൂ​വ​ത്തി​നാ​ൽ അ​ല​ക്സ് എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ര​ണ്ട് ആ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ബി​ജു പ​റ​ഞ്ഞു. രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വ​യെ ക​ണ്ട​ത്. വാ​ളം​തോ​ട്, നാ​യാ​ടം​പൊ​യി​ൽ മേ​ഖ​ല​യി​ൽ വ​ല്ല​പ്പോ​ഴും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ക​രി​മ്പ് മേ​ഖ​ല​യി​ൽ അ​ടു​ത്ത കാ​ല​ത്തൊ​ന്നും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യി​രി​ന്നി​ല്ല. മൂ​ട​ൽ മ​ഞ്ഞ് ക​ന​ത്ത​തോ​ടെ കാ​ട്ടാ​ന​ക​ളെ പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പെ​ടാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.​വി​ള​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗം സീ​നാ ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.