മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ; നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്
Tuesday, May 17, 2022 12:43 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഗു​രു​ത​ര​മാ​യ പ​ക​ർ​ച്ച വ്യാ​ധി ഉ​ൾ​പ്പെ​ടെ യു​ള്ള രോ​ഗ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് നോ​ട്ടി​സ് ന​ൽ​കി.
മാ​ർ​ക്ക​റ്റ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് വി​ഭാ​ഗം ആ​രോ​ഗ്യ വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മാ​ർ​ക്ക​റ്റി​ന് ചു​റ്റും തു​റ​ന്നി​ട്ട കാ​ന​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ന്ന് പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ പൂ​രി​ത​വും കൊ​തു​ക് ശ​ല്യം കാ​ര​ണം ആ​ളു​ക​ൾ പൊ​റു​തി​മു​ട്ടു​ക​യു​മാ​ണ്.​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ മ​ത്സ്യ -മാം​സ വി​ൽ​പ​ന സ​മീ​പ​ത്തെ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ൾ, ബേ​ക്ക​റി​ക​ൾ, മ​റ്റു ഭ​ക്ഷ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കാ​ൻ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.