ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി
Tuesday, May 17, 2022 12:43 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. എ​ട്ടാം വാ​ർ​ഡ്‌ ചാ​ലി​ട​ത്താ​ണ് ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വെ​ക്റ്റ​ർ സ്റ്റ​ഡി​യും ന​ട​ത്തി. കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ ന​ട​ത്തി​വ​രു​ക​യാ​ണ്. ചാ​ലി​ടം അ​ങ്ക​ണ​വാ​ടി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ് എ​ന്നി​വ ത​ട​യാ​നാ​യി കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.