വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 16, 2022 12:14 AM IST
കൂ​ട​ര​ഞ്ഞി: വാ​യ​ന​യ്ക്കും സൗ​ഹൃ​ദ​ത്തി​നു​മാ​യി കൂ​ട​ര​ഞ്ഞി​യി​ൽ പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം അ​ക്ഷ​ര​പ്പു​ര എ​ന്ന പേ​രി​ൽ ജ​ന​കീ​യ വാ​യ​ന​ശാ​ല പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് തോ​മ​സ് മാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗം വി.​എ​സ്. ര​വി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​നന്‍റ് പി.​എം. തോ​മ​സ്, ബേ​ബി സ​ക്ക​റി​യാ​സ്, ജോ​ളി കൊ​ല്ലി​ച്ചി​റ​യി​ൽ, സി​ബി കു​ഴു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ദി​ന​പ​ത്ര​ങ്ങ​ൾ, വി​വി​ധ മാ​സി​ക​ക​ൾ, കാ​രം​സ്, ചെ​സ് തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.