ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണം; മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ദേ​ഹ​ത്തു നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ ടൗ​ൺ അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും എ​ല​ത്തൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
ഒ​ള​വ​ണ്ണ കൊ​ട​ശ്ശേ​രി​പ​റ​മ്പ് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ കൂ​ട​ത്തും​പൊ​യി​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്ന ഹ്യൂ​ണ്ടാ​യ് അ​ന​സ് എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ അ​ന​സ് ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡ് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ​ക്ക് ഇ​തോ​ടെ തു​മ്പു​ണ്ടാ​യി. അ​മ്മ​യോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് വീ​ടി​ന്‍റെ ടെ​റ​സി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ആ​ഴ്ച എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തോ​ടെ സി​റ്റി ക്രൈം ​സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. മു​ൻ​പും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രേ കോ​ഴി​ക്കോ​ട് ടൗ​ൺ, പ​ന്നി​യ​ങ്ക​ര,ന​ല്ല​ളം, മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​ന്ന​മം​ഗ​ലം, പ​ന്തീ​രാ​ങ്കാ​വ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
പ​ല കേ​സു​ക​ളി​ലും വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ത്രി സ​മ​യ​ത്ത് ഇ​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ളി​ൽ ഒ​ളി​ഞ്ഞു നോ​ക്കു​ന്ന ശീ​ല​മാ​ണ് മോ​ഷ​ണ​ത്തി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണ്ണ​വും പ​ണ​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.
പ​ക​ൽ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങാ​തെ രാ​ത്രി ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​ൽ ഇ​യാ​ളെ പ​റ്റി അ​യ​ൽ​വാ​സി​ക​ൾ​ക്ക് പോ​ലും അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല.
ടൗ​ൺ അ​സി​സ്റ്റ​ന്‍​റ് ക​മ്മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. എ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ സാ​യൂ​ജ് കു​മാ​ർ എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഡ​ൻ​സാ​ഫ് അ​സി​സ്റ്റ​ന്‍​റ് എ​സ്ഐ​മാ​രാ​യ മ​നോ​ജ് എ​ട​യേ​ട​ത്ത്, കെ. ​അ​ഖി​ലേ​ഷ്, സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, എ. ​പ്ര​ശാ​ന്ത്കു​മാ​ർ, സി.​കെ സു​ജി​ത്ത്, ഷാ​ഫി പ​റ​മ്പ​ത്ത്, എ​ല​ത്തൂ​ർ സി​പി​ഒ അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.