ക​ട​മേ​രി അ​ക്ര​മം; ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Monday, May 16, 2022 12:14 AM IST
നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ മ​യ​ക്ക് മ​രു​ന്ന് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട് അ​ക്ര​മി​ച്ച കേ​സി​ൽ ക​ണ്ണൂ​രി​ലെ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
അ​ക്ര​മം ന​ട​ന്ന വീ​ടി​ന്‍റെ ഉ​ട​മ പാ​ലോ​റ ന​സീ​റി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സ്വ​ദേ​ശി ഹാ​നി, ഷ​മീം, നൗ​ഫ​ൽ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
കേ​സി​ലെ പ്ര​തി​യാ​യ ന​ബീ​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു ഇ​യാ​ൾക്കെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
2021 ന​വം​ബ​ർ 23 ന് ​രാ​ത്രി​യി​ലാ​ണ്ക​ട മേ​രി​യി​ലെ പാ​ലോ​റ ന​സീ​റി​ന്‍റെ മ​ക​നും മ​യ​ക്ക് മ​രു​ന്ന് കേ​സി​ലെ പ്ര​തി​യു​മാ​യ നി​യാ​സും ഹാ​നി​യും ത​മ്മി​ല്‍ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഹാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​മേ​രി​യി​ലെ​ത്തി വീ​ട്ടു​കാ​രെ​യും, നാ​ട്ടു​കാ​രെ​യും അ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​വ​രെ ക​ണ്ണു​രി​ലെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സാ​ഹ​സി​ക നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​തി​നി​ടെ ഒ​ന്നാം പ്ര​തി​യാ​യ ഹാ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നാ​ദാ​പു​രം എ​സ്ഐ​യെ ഭീ​ഷ​ണി​പെ​ടു​ത്തി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു.
പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​പി​സി 308 വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് നാ​ദാ​പു​രം സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.