ക​ണ്ണു തു​റ​ക്കൂ!
Monday, May 16, 2022 12:11 AM IST
ച​ങ്ങ​നാ​ശേ​രി: അ​ധി​കാ​രി​ക​ളെ ഒ​ന്നു ക​ണ്ണു തു​റ​ക്കൂ... മാ​മ്മൂ​ട്-​വെ​ങ്കോ​ട്ട റോ​ഡി​ലൂ​ടെ നി​ങ്ങ​ൾ ഒ​ന്നു സ​ഞ്ച​രി​ക്കൂ... റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്‌ക്കാ​ൻ ഒ​രു ക​നി​വു കാ​ണി​ക്കൂ: ഈ ​റോ​ഡി​ൽ​ക്കൂ​ടി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ പ​തി​ക്കുമ്പോഴും കു​ഴി​ക​ൾ വെ​ട്ടി​ച്ച് മാ​റ്റു​ന്പോ​ഴും ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഇവിടെ പതിവാണ്.
ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​നെ ച​ങ്ങ​നാ​ശേ​രി-​വെ​ങ്കോ​ട്ട, വെ​ങ്കോ​ട്ട-​കു​ന്നും​പു​റം, ചാ​ഞ്ഞോ​ടി-​പാ​യി​പ്പാ​ട് റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണ് കു​ഴി​ക​ൾ നി​റ​ഞ്ഞ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മാ​മ്മൂ​ട് ലൈ​ബ്ര​റി, ചേ​ന്ന​മ​റ്റം ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ​ഴ​യ ഗ​വ​ണ്‍മെ​ന്‍റ് ആ​ശു​പ​ത്രി​പ്പ​ടി​ക്കു സ​മീ​പ​ത്തെ വി​സ്തൃ​ത​മാ​യ ഗ​ട്ട​ർ വ​ലി​യ അ​പ​ക​ട​ക്കെ​ണി​യാ​യ നി​ല​യി​ലാ​ണ്.
റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ പ​ണം അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​മ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.