ന​രി​പ്പ​റ്റ​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം തീ​വ​ച്ച് ന​ശി​പ്പി​ച്ചു
Saturday, January 29, 2022 12:26 AM IST
കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കു​മ്പ​ളച്ചോ​ല പ​യ്യേ​ക്ക​ണ്ടി​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ണം തീ​വ​ച്ചു ന​ശി​പ്പി​ച്ചു.​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

നാ​ദാ​പു​ര​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​നസേ​ന​യും നാ​ട്ടു​കാരും തീ​യ​ണ​ച്ചു. കു​ള​ങ്ങ​ര​ത്ത്, ന​മ്പ്യ​ത്താം​കു​ണ്ട്, വാ​ളൂ​ക്ക്, വി​ല​ങ്ങാ​ട് റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യികൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു യ​ന്ത്രം.​ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ നി​ന്ന് 48 കോ​ടി​യാണ് അ​നു​വ​ദി​ച്ച​ത്. കെ.​കെ. ബി​ൽ​ഡേ​ഴ്സ് ഗ്രൂ​പ്പാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ട് ഒരു കൂ​ട്ടം ആ​ളു​ക​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തിൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ​ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നി​ർ​ത്തി​യി​ട്ട യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​യ​ത്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യി പ്ര​വൃ​ത്തി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നും സി​പി​എം തി​നൂ​ര്‍ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.