തിരുവമ്പാടി: കേന്ദ്ര സർക്കാർ രാജ്യത്തെ റബർ കർഷകരേയും സുഗന്ധവിള കർഷകരേയും ദ്രോഹകരമായി ബാധിക്കുന്ന റബർ, സ്പൈസസ് ആക്ടുകളിൽ നിന്നും പിൻമാറണമെന്ന് കേരളാ കോൺഗ്രസ്-എം തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് സമ്മേളനം ആവശ്യപ്പെട്ടു.
ഈ ആക്ട് നിലവിൽ വന്നാൽ റബർ ബോർഡിനേയും സ്പൈസസ് ബോർഡിനേയും കൂച്ച് വിലങ്ങ് ഇടുന്നതായിരിക്കുമെന്നും കർഷകന്റെ ഉത്പന്നങ്ങൾ എവിടേയും വിൽക്കുവാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ആക്ട് നടപ്പിലാക്കിയാൽ കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി കർഷകരോട് പൊതുമാപ്പ് പറയേണ്ട ഗതികേട് വരുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ജോയി മ്ളാക്കുഴി അധ്യക്ഷതവഹിച്ചു. റോയി മുരിക്കോ ലിൽ, വിനോദ് കിഴക്കയിൽ, ജോസ് പൈമ്പിള്ളിൽ, ബെന്നി തറപ്പേൽ,മേരി പൗലോസ്, സിജോ വടക്കേൻ തോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, ദിനീഷ് കൊച്ചു പറമ്പിൽ, റോബിൻസ് തടത്തിൽ, സണ്ണി പുതുപറമ്പിൽ, ഫൈസൽ ചാലിൽ, നാരായണൻ മുട്ടുചിറ, സുബിൻ കൂര്യൻ, ആലീസ് ബെന്നി, സണ്ണി കു ന്നും പുറത്ത്, എന്നിവർ പ്രസംഗിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി, പ്രസിഡന്റ് ജോയി മ്ളാക്കുഴി, റോബിൻസ് തടത്തിൽ, ശ്രീധരൻ നായർ പുതിയോട്ടിൽ (വൈസ് പ്രസിഡന്റുമാർ), തോമസ് തുറുവേലാൽ (ട്രഷറർ), സണ്ണി പുതുപറമ്പിൽ, ദിനീഷ് കൊച്ചു പറമ്പിൽ, സണ്ണി കുന്നും പുറത്ത്, സുനിൽ തട്ടാരുപറമ്പിൽ, നാരായണൻ മുട്ടുചിറ (ജന: സെക്രട്ടറിമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.