സ്കൈ​ലൈ​റ്റ് ഇ​ക്കോ ടൂ​റി​സം മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ഇ​ന്ന്
Saturday, January 29, 2022 12:25 AM IST
മുക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ത്തെ​രു​വി​ൽ നാ​ല് കോ​ടി ചെ​ല​വി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ ടൂ​റി​സം പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. സ്കൈ​ലൈ​റ്റ് ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​ശാ​ല​മാ​യ കു​ന്നി​ൻ മു​ക​ളി​ൽ ചെ​ളി​യി​ലും മ​ൺ​ക​ട്ട​യി​ലും പ​ടു​ത്തു​യ​ർ​ത്തു​ന്ന ഓ​ല​മേ​ഞ്ഞ കൂ​ര​ക​ളും വൃ​ദ്ധ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​കും.

ജൈ​വ​കൃ​ഷി, പ​ച്ച​ക്ക​റി, ഫാം, ​പാ​ർ​ക്ക്, പ്രാ​ചീ​ന രീ​തി​യി​ലു​ള്ള റി​സോ​ർ​ട്ടു​ക​ൾ, മ​ര​ത്ത​ടി​ക​ൾ കൊ​ണ്ട് പ്ര​ത്യേ​ക​മാ​യി നി​ർ​മി​ക്കു​ന്ന വീ​ട്, യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ശ്ര​മ മു​റി​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ന്ന നാ​ലു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ്കൈ​ലൈ​റ്റ് ഫാം ​ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ർ പി.​വി. ഷൈ​ജു സു​ഹൈ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.