ബാ​ലു​ശേ​രി​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 1.05 കോ​ടി
Saturday, January 29, 2022 12:25 AM IST
ബാ​ലു​ശേ​രി: മ​ണ്ഡ​ല​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന 14 റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് 1.05 കോ​ടി യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി.

ഒ​മ്പ​തു​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​വ​രു​ന്ന റോ​ഡു​ക​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പാ​ണ് ഫ​ണ്ട​നു​വ​ദി​ച്ച​ത്. വൈ​കു​ണ്ഡം​മ​ഞ്ഞ​പ്പു​ഴ റോ​ഡ് (ബാ​ലു​ശേ​രി പ​ഞ്ചാ​യ​ത്ത്), കാ​വു​ന്ത​റ പി​എ​ച്ച്സി കാ​ഞ്ഞൂ​ര് താ​ഴെ റോ​ഡ് (ന​ടു​വ​ണ്ണൂ​ർ), കൊ​ട​ശേ​രി​ക​ണ്ണി​പ്പൊ​യി​ൽ റോ​ഡ് (അ​ത്തോ​ളി), ചെ​റു​ക്കാ​ട്മൊ​ട്ട​ന്ത​റ​റോ​ഡ് (കാ​യ​ണ്ണ), ക​ന്നൂ​ർ​ചി​റ്റാ​രി​ക്ക​ട​വ് റോ​ഡ് (ഉ​ള്ളി​യേ​രി), ചൊ​വ്വ​രി​പ്പാ​റ അ​ങ്ക​ണ​വാ​ടി​ചോ​യി​മ​ഠ​ത്തി​ൽ പൊ​യി​ൽ റോ​ഡ് (പ​ന​ങ്ങാ​ട്), കു​ന്നു​മ്മ​ൽ താ​ഴെ​കോ​വി​ല​കം താ​ഴെ, താ​ഴ​ത്ത്ക​ട​വ് റോ​ഡ് (കോ​ട്ടൂ​ർ), കൂ​രാ​ച്ചു​ണ്ട്വ​ട്ട​ച്ചി​റ റോ​ഡ് (കൂ​രാ​ച്ചു​ണ്ട്), നീ​റ്റോ​റ കോ​ള​നി റോ​ഡ് (ഉ​ണ്ണി​കു​ളം), വ​ലി​യ​വീ​ട്ടി​ൽ​താ​ഴെ റോ​ഡ് (ഉ​ള്ളി​യേ​രി), ക​ല്ലി​ടു​ക്കി​ൽ,ക​രി​ന്താ​റ്റി​ൽ റോ​ഡ് (പ​ന​ങ്ങാ​ട്), ചെ​ടി​ക്കു​ളം​ന​ര​യം​കു​ളം​റോ​ഡ് (കോ​ട്ടൂ​ർ), പ​റ​മ്പി​ൻ​മു​ക​ളി​ൽ കാ​രാ​ട്ടു​പാ​റ റോ​ഡ്(​ബാ​ലു​ശേ​രി), കാ​വി​ൽ​തു​രു​ത്തി​മു​ക്ക് റോ​ഡ് (ന​ടു​വ​ണ്ണൂ​ർ)​എ​ന്നി​വ​യ്ക്കാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.